Kerala
എറണാകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമപുരം കവലയിൽ വെച്ച് ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി വിഷ്ണു മോഹൻദാസ് (21) ആണ് മരിച്ചത്. മിനി ഗുഡ്സുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടനെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
