Crime
ടാങ്കർ ലോറിയിടിച്ച് മോഡൽ കൊല്ലപ്പെട്ടു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

മുംബൈ: മുംബൈയിൽ ടാങ്കർ ലോറിയിടിച്ച് മോഡൽ കൊല്ലപ്പെട്ടു. മുംബൈ മലാഡ് നിവാസിയായ ശിവാനി സിംഗ് (25)ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ ടാങ്കർ ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ബാന്ദ്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിലാണ് വാട്ടർ ടാങ്കർ ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശിവാനി സിംഗ് മോട്ടോർ സൈക്കിളിൽ നിന്ന് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടമുണ്ടായ ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
