മോഹൻലാൽ- ശോഭന ജോഡി! ഇതിലും നല്ലൊരു ജോഡി മലയാള സിനിമയിൽ ഉണ്ടാകില്ല, നല്ല പാട്ടുകൾക്കൊപ്പ൦ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടനാണ് അദ്ദേഹം; രജീഷ വിജയൻ

മലയാളസിനിമ പ്രേമികൾക്ക് കൂടുതലിഷ്ടമുള്ള നായികാനായകന്മാരാണ് മോഹൻലാൽ- ശോഭന, ഇപ്പോൾ ഇവരെ കുറിച്ചും ഇവർ അഭിനയിച്ച സിനിമ പാട്ടിനെ കുറിച്ചും പറയുകയാണ് നടി രജീഷ വിജയൻ. മോഹൻലാൽ – ശോഭന എന്ന് പറഞ്ഞാൽ വൺ ഓഫ് ദി ബെസ്റ്റ് കോമ്പിനേഷൻ ആണ്, മോഹൻലാൽ- ശോഭന ജോഡി! ഇതിലും നല്ലൊരു ജോഡി മലയാള സിനിമയിൽ ഉണ്ടാകില്ല. ഇത്രയും നല്ലൊരു ജോഡി മലയാളത്തിൽ വേറെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രജീഷ പറയുന്നു.
എവർഗ്രീൻ ജോഡിയാണ് ഇരുവരും, അതുപോലെ ഏറ്റവും നല്ല പാട്ടുകൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയൊരു നടനാണ് മോഹൻലാൽ സാറെന്നാണ് എനിക്ക് തോന്നുന്നത്. ശരത് സാറിൻ്റെ മ്യൂസിക്കിൽ വന്ന പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ട് എന്ത് ബ്യൂട്ടിഫുൾ ആണ്. നമുക്ക് ജന്മത്തിൽ പാടാൻ പറ്റാത്ത പാട്ടാണ് അത്. എനിക്ക് തോന്നുന്നു ശരത് സാറിൻ്റെ ഏറ്റവും നല്ല മ്യൂസിക്ക് ഇതായിരിക്കും. ഹരീഷ് ചേട്ടൻ അതിൻ്റെ ഒരു കവർ വേർഷൻ ചെയ്യുന്നുണ്ടല്ലോ? അപ്പോൾ ചേട്ടൻ പറയും. ഇതിൻ്റെ ഇടയിൽ കൂടെ ഒരുപാട് രാഗങ്ങൾ പോകുന്നുണ്ട് എന്ന് ,കേട്ടിരിക്കാൻ സുഖമുള്ള പാട്ടാണ് ശ്രീരാഗമോ എന്ന ഗാനം രജീഷ പറയുന്നു.
മലയാള സിനിമാപ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയും പാട്ടുമാണ് മോഹൻലാൽ , ശോഭന കൂട്ടുകെട്ടിൽ വന്ന ‘പവിത്ര’വും അതിലെ ശ്രീരാഗമോ എന്ന പാട്ടും. ഇന്നും ആ പാട്ടിന് ആരാധകരേറെയാണ്.
