കൂടുതൽ സ്നേഹം മൂത്തമകളെ’, അമ്മയെ കുത്തിക്കൊലപ്പെടുത്തി ഇളയ മകൾ ; ഒടുവിൽ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി!
മുംബൈ: മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകൾ. മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. 41 വയസുകാരിയായ മകൾ രേഷ്മ മുസാഫർ ഖാസി തൻ്റെ 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അമ്മ തൻ്റെ മൂത്ത സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നുതെന്നും രേഷ്മയോട് നീരസമാണെന്നും തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നെ പോലീസ് പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ്രയിൽ മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. അമ്മയ്ക്ക് മൂത്ത സഹോദരിയെ കൂടുതൽ ഇഷ്ടമാണെന്ന കാരണം സഹോദരിമാർ തമ്മിലുള്ള പകയ്ക്ക് കാരണമാകുകയായിരുന്നു. പക്ഷപാതപരമായ പെരുമാറ്റമുണ്ടായതായി രേഷ്മയ്ക്ക് തോന്നിയപ്പോൾ ഇരുവരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായി. വാക്കേറ്റം അക്രമാസക്തമാവുകയും മകൾ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിനു ശേഷം രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് രേഷ്മയെ അറസ്റ്റ് ചെയ്തു.