മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ഗുണങ്ങളിതാ..

മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ഗുണങ്ങളിതാ… മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ഗുണങ്ങളിതാ.. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഇലവർഗമാണ് മുരിങ്ങയില. വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ മുരിങ്ങയില മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ആന്റിഇൻഫ്ലേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സാന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കുന്നു. ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ മുരിങ്ങയില വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. മുരിങ്ങയില കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മോശം കൊളസ്ട്രോൾ കുറച്ച് മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുക ചെയ്യുന്നു.
