KeralaNationalSpot light
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച തുറക്കും. ഇന്ന് രാവിലെ 10ന് ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. അണക്കെട്ടിന്‍റെ ജലനിരപ്പ് നിലവിൽ 136 അടിയിലെത്തി. പരമാവധി 1,000 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
