Entertaiment

തമിഴില്‍ പുത്തൻ താരോദയം, സൂപ്പര്‍താര ചിത്രങ്ങളെ ഞെട്ടിച്ച് ഡ്രാഗണ്‍, നേടിയതിന്റെ കണക്കുകള്‍

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. തിയറ്റര്‍ റണ്ണിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെയാണ് ഡ്രാഗണ്‍ പ്രദര്‍ശനത്തിനെത്തുക. വമ്പൻ കുതിപ്പാണ് ഡ്രാഗണ്‍ സിനിമ ഞായറാഴ്‍ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്‍ച ഡ്രാഗണ്‍ നേടിയത് 11 കോടിയിലധികം നേടി. അനുപമ പരമേശ്വരന്റെ ഡ്രാഗണ്‍ 28 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ പ്രധാന വേഷത്തിലുള്ള ഡ്രാഗണ്‍ കണ്ടായിരിക്കും ചിമ്പു അഭിപ്രായം പറഞ്ഞത് എന്നതിനാല്‍ അനുപമ പരമേശ്വരന്റെ അടുത്ത 100 കോടി ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button