നെയ്യാറ്റിൻകര ഗോപന്റെ മരണം: കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവർത്തിച്ചു. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലിസിൻ്റെ തീരുമാനം. സംശയങ്ങൾ പലത് ഉയരുമ്പോഴും ഗോപൻ സ്വാമിയുടേത് സമാധിയാണെന്ന് ആവർത്തിക്കുന്നു കുടുംബം. പക്ഷെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടാനാണ് കുടുംബത്തിൻറെ നീക്കം. പ്രതിഷേധിത്ത ഹൈന്ദവ സംഘടനകളുമായി ചേർന്ന് ഹൈക്കോടതിയെ സമീപിക്കും സമാധിയെ കുറിച്ചുള്ല പോസ്റ്ററിൽ വരെ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴാഴ്ച’ സമാധിയായെന്നാണ് കുടുംബം പറയുന്നത്. അന്ന് വൈകീട്ട് ആലുംമൂടിലെ ഒരു സ്ഥാപനത്തിൽ നിന്നും കളർ പ്രിൻ്റ് എടുത്ത് അടുത്ത ദിവസം രാവിലെ സമീപത്ത് ഒട്ടിച്ചെന്നാണ് മക്കളുടെ മൊഴി. കല്ലറ തുറന്ന് പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലിസ്. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസ് നീക്കം.
