ഞാൻ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല, അവന്മാർ എന്നെ പുറത്താക്കും: ഭുവനേശ്വർ കുമാർ

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ നിന്നും പേസ് ബോളർ ഭുവനേശ്വർ കുമാറിന്റെ പേര് കാണാറില്ല. അവസാനമായി താരത്തെ ഇന്ത്യൻ കുപ്പായത്തിൽ കണ്ടത് 2022 -ലായിരുന്നു. ഐപിഎലിൽ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ സിലക്ടർമാർ അദ്ദേഹത്തെ തഴയുകയാണ്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.
ഭുവനേശ്വർ കുമാർ പറയുന്നത് ഇങ്ങനെ:
“സെലക്ടർമാർക്ക് മാത്രമം അതിനുള്ള മറുപടി നൽകാൻ സാധിക്കുകയുള്ളൂ. ഗ്രൗണ്ടിൽ നൂറ് ശതമാനം നൽകുക എന്ന് മാത്രമാണ് എനിക്ക് നൽകാൻ സാധിക്കുന്ന കാര്യം. യുപിക്ക് വേണ്ടി മുഷ്താഖ് അലി ട്രോഫി കളിക്കാനും, രഞ്ജി ട്രോഫി കളിക്കാനും ഏകദിന ഫോർമാറ്റ് മത്സരങ്ങൾ കളിക്കാനും ഞാൻ തയ്യാറാണ്. ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനും ശ്രമിക്കും”
” അച്ചടക്കമുള്ളൊരു പേസ് ബൗളറെന്ന നിലയിൽ ഫിറ്റ്നസിലും ലൈൻ ആൻഡ് ലെങ്ത്തിൽ എറിയാൻ ശ്രമിക്കുക എന്നാണ് എന്റെ ജോലി. എന്നാൽ ചിലപ്പോഴൊക്കെ എത്ര നന്നായി പെർഫോം ചെയ്താലും ഭാഗ്യം കൂടി നിങ്ങളെ തുണക്കണം” ഭുവി പറഞ്ഞു
