കഴിഞ്ഞ രണ്ടുമാസമായി ആരും വാങ്ങിയില്ല, വിൽപ്പന പൂജ്യം, ദയനീയം ഈ കാറിന്‍റെ അവസ്ഥ!

കഴിഞ്ഞ മാസം, അതായത് ഫെബ്രുവരിയിൽ, ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ 24 ശതമാനം വമ്പിച്ച വളർച്ച കൈവരിച്ചു. എങ്കിലും അവരുടെ ആഡംബര ഇലക്ട്രിക് കാറായ EV6 വീണ്ടും മോശം അവസ്ഥയിലായിരുന്നു. കിയ സോനെറ്റ്, കാരൻസ്, സെൽറ്റോസ് എന്നിവ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ EV6-നെ സംബന്ധിച്ചിടത്തോളം ഇത് തുടർച്ചയായ രണ്ടാം മാസമാണ് അക്കൗണ്ട് തുറക്കാത്തത്. 2024 ഡിസംബറിൽ 61 യൂണിറ്റുകൾ വിറ്റു. ഇതിനുശേഷം അതിന്‍റെ വിൽപ്പന പൂജ്യം ആയി തുടരുന്നു. അതായത് 2025 ജനുവരിയിലും ഫെബ്രുവരിയിലും വിൽപ്പന പൂജ്യം ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്. കിയ EV6 വിൽപ്പന കണക്കുകൾ- മാസം, യൂണിറ്റുകൾ എന്ന ക്രമത്തിൽ 2024 സെപ്റ്റംബർ – 12 2024 ഒക്ടോബർ – 50 2024 നവംബർ – 68 2024 ഡിസംബർ – 61 2025 ജനുവരി – 0 2025 ഫെബ്രുവരി- 0 കിയ EV6 ക്രോസ്ഓവറിന്റെ എക്സ്-ഷോറൂം വില 61 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന ഈ പൂർണ്ണ ഇലക്ട്രിക് EV6 കാറിൽ 77.4 kWh ന്റെ ഒരൊറ്റ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഈ കിയ ക്രോസ്ഓവറിന് ലോകമെമ്പാടുമുള്ള WLTP സർട്ടിഫൈഡ് റേഞ്ച് ഒരു ചാർജിൽ 528 കിലോമീറ്ററാണ്. എങ്കിലും, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡൽ എആഎഐ പരിശോധനയിൽ ഒറ്റ ചാർജിൽ 708 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ RWD വേരിയന്റിൽ 229 bhp പവറും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരൊറ്റ മോട്ടോർ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം, AWD വേരിയന്റിൽ ഡ്യുവൽ മോട്ടോർ നൽകിയിട്ടുണ്ട്. ഈ കാർ 325 bhp പവറും 605 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 50 kW DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ വെറും 73 മിനിറ്റിനുള്ളിൽ 10 മുതൽ 80% വരെ ചാർജ് ചെയ്യാൻ കഴിയും. എൽഇഡി ഡിആർഎൽ സ്ട്രിപ്പ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള വൈഡ് എയർഡാം, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, ഒആർവിഎമ്മുകൾ, ടെയിൽലൈറ്റുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ എന്നിവ കിയ ഇവി6-ൽ ഉൾപ്പെടുന്നു. ഇതിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ രണ്ട്-സ്പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, എസിക്ക് ടച്ച് കൺട്രോൾ, ട്രാൻസ്മിഷനുള്ള റോട്ടറി ഡയൽ, സെന്റർ കൺസോളിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഇത് ഹ്യുണ്ടായി കോന, എംജി ഇസഡ്എസ് ഇലക്ട്രിക് എന്നിവയുമായി മത്സരിക്കുന്നു. അതേസമയം 2025 ജനുവരിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയിൽ കിയ ഇന്ത്യ EV6 ഫെയ്‌സ്‌ലിഫ്റ്റ് പ്രദർശിപ്പിച്ചിരുന്നു. 2024 മെയ് മാസത്തിലാണ് ഈ മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചത്, കൂടാതെ നിരവധി ഡിസൈൻ, പ്രകടന മെച്ചപ്പെടുത്തലുകൾ ഇതിൽ ഉൾപ്പെടുന്നു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. മു൯ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ കൂടി ലഭ്യം. സിറ്റി/കാൽനടയാത്രക്കാർ/സൈക്കിൾ യാത്രക്കാർ/ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ്, ജംഗ്ഷ൯ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, ലെയ്൯ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് തുടങ്ങിയവയാണ് അധിക സവിശേഷതകൾ.
