Entertaiment

മുട്ടാൻ ആരും വരേണ്ട! ഈ വർഷം അയാളുടെ മാത്രം’; ഇന്ത്യൻ സിനിമയുടെ നെറുകയിൽ ‘എമ്പുരാൻ’

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം. അതായിരുന്നു എമ്പുരാൻ എന്ന സിനിമയിലേക്ക് മലയാളികളെ ഒന്നടങ്കം ആകർഷിച്ച ഘടകം. കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തിയ ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തി. ആദ്യദിനം മുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം പക്ഷേ വിവാദ ചുഴയിൽ പെട്ടിരിക്കുകയാണ്. പിന്നാലെ എമ്പുരാന് റീ എഡിറ്റിങ്ങും നിർദ്ദേശിച്ചിരുന്നു. പുതിയ പതിപ്പ് തിയറ്ററുകളിൽ വൈകാതെ എത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ എമ്പുരാന്റെ പുതിയ റെക്കോർഡ് അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണറായി എമ്പുരാൻ മാറിയെന്ന വിവരമാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഈ വർഷം അയാളുടെ മാത്രം എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരും രം​ഗത്തെത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button