Sports

വീണ്ടും ക്യാപ്റ്റനാവാന്‍ വിരാട് കോലിയില്ല, ഐപിഎല്ലില്‍ ആര്‍സിബിയെ നയിക്കാന്‍ സര്‍പ്രൈസ് താരം

ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ വീണ്ടും നയിക്കാന്‍ വിരാട് കോലിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്. 2021ല്‍ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കാമെന്നായിരുന്നു ആര്‍സിബി മാനേജ്മെന്‍റ് ഇതുവരെ ചിന്തിച്ചിരുന്നത്. എന്നാല്‍ വീണ്ടും നായകനാകാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലി വ്യക്തമാക്കിയതോടെ അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ആര്‍സിബി പുതിയ നായകനെ തേടുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോലി വിസമ്മതിച്ചതോടെ നായക സ്ഥാനത്തേക്ക് ആര്‍സിബി യുവതാരം രജത് പാടീദാറെ പരിഗണിക്കുന്നുവെന്നും സൂചനകളുണ്ട്. രജത് പാടീദാറിന് പുറമെ സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയാണ് ആര്‍സിബിയുടെ പരിണനയിലുള്ള മറ്റൊരു താരം. രജത് പാടീദാറും ക്രുനാല്‍ പാണ്ഡ്യയും ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്‍റെയും ബറോഡയുടെയും ക്യാപ്റ്റന്‍മാര്‍ കൂടിയാണ്. ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും രജത് പാടീദാറിന് കഴിഞ്ഞിരുന്നു. സച്ചിനോ കോലിക്കോ പോലുമില്ല, 7-ാം ഏകദിന സെഞ്ചുറിയില്‍ അഹമ്മദാബാദിൽ അത്യപൂര്‍വ റെക്കോര്‍ഡിട്ട് ശുഭ്മാന്‍ ഗില്‍ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി രജത് പാടീദാറിനെ ടീമില്‍ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പാടീദാര്‍ പ്രതികരിച്ചിരുന്നു. ക്രുനാല്‍ പാണ്ഡ്യയെ ഐപിഎല്‍ മെഗാതാര ലേലത്തില്‍ 5.75 കോടി മുടക്കി ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. ആര്‍സിബിയുടെ പുതിയ നായകനെ കണ്ടെത്തുന്നതില്‍ ടീം മെന്‍ററും മുന്‍ താരവുമായ ദിനേശ് കാര്‍ത്തിക്കിന്‍റെ  തീരുമാനമാകും നിര്‍ണായകമാകുക. ഇന്ന് രാവില 11.30ന് ചേരുന്ന ആര്‍സിബി മാനേജ്മെന്‍റ് യോഗത്തില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആർസിബി ഡയറക്ടറായ മോ ബോബാറ്റ്, മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്ലവര്‍, ദിനേശ് കാര്‍ത്തിക് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രഞ്ജി ട്രോഫി: നിര്‍ണായകമായത് കൂടെയുണ്ടാവുമെന്ന ബേസില്‍ തമ്പിയുടെ ഉറപ്പ്; മനസുതുറന്ന് സൽമാൻ നിസാ‌ർ കഴിഞ്ഞ സീസണില്‍ വരെ ടീമിനെ നയിച്ച ഫാഫ് ഡൂപ്ലെസിയെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാളെ ഐപിഎല്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കി ക്യാപ്റ്റനാക്കാമെന്ന ആര്‍സിബിയുടെ പദ്ധതികളും നടപ്പായിരുന്നില്ല. ശ്രേയസിനെ പഞ്ചാബും റിഷഭ് പന്തിനെ ലഖ്നൗവും രാഹുലിനെ ഡല്‍ഹിയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button