Crime

മദ്യം നിർമിച്ചതിനും വിൽപ്പന നടത്തിയതിനും പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അൽ-സൂർ അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു. read also: ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് നിയമലംഘകരായ 10,948 പ്രവാസികളെ; വ്യാപക പരിശോധന തുടരുന്നു സബാഹ് അൽ അഹമ്മദ് ഏരിയയിൽ ഒരു പ്രവാസി മദ്യം നിർമിച്ച് വിൽക്കുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം  റെയ്ഡ് നടത്തി. തുടർ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയിട്ടുണ്ട്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button