National

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; ദില്ലിയിൽ യെല്ലോ അലർട്ട്; വായുമലിനീകരണവും രൂക്ഷം

ദില്ലി: ഉത്തരേന്ത്യ അതി ശൈത്യത്തിലേക്ക്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ. വായു ഗുണനിലവാര സൂചികയിൽ ഇന്ന്  രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്. ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button