ശ്രദ്ധിക്കൂ, കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നെയ്യ് കുഞ്ഞിൻ്റെ വളർച്ചയ്ക്ക് പ്രധാനമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വെണ്ണയിൽ അടങ്ങിയിട്ടുള്ള സമാനമായ പോഷകങ്ങളാണ് നെയ്യിലും അടങ്ങിയിട്ടുള്ളത്. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ) ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിലുണ്ട്. ആദ്യത്തെ അഞ്ച് വർഷങ്ങളിൽ കുഞ്ഞിൻ്റെ മസ്തിഷ്കം വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധപ്രശ്നം പരിഹരിക്കാനും നെയ്യ് സഹായകമാണ്. ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് നൽകാൻ ശ്രമിക്കുന്നതാണ് ഉത്തമം. നെയ്യിൽ ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം നെയ്യ് മികച്ച പ്രതിവിധിയാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, കുട്ടികളിൽ ഓർമശക്തി കൂട്ടുന്നതിന് നെയ്യ് മികച്ചൊരു പരിഹാരമാണ്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. പശുവിൻ നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നെയ്യ് പതിവായി കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു. ചർമ്മത്തിൽ നെയ്യ് പുരട്ടുന്നത് മൃദുവും ഈർപ്പവും നിലനിർത്താൻ സഹായിക്കും. വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ള കുഞ്ഞുങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. നെയ്യ് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. വരണ്ട ചർമ്മം അകറ്റുന്നതിന് നെയ്യ് സഹായകമാണ്.
