Sports

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്, സ്വരേവ് ഫൈനലില്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് നാടകീയമായി പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്. അലക്സാണ്ടര്‍ സ്വരേവുമായുള്ള മത്സരത്തിന്‍റെ ആദ്യ സെറ്റ് സ്വരേവ് 7-6(7-5) ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജോക്കോവിച്ച് പിന്‍മാറിയത്. ഇതോടെ വാക്കോവര്‍ ലഭിച്ച സ്വരേവ് ഫൈനലിലെത്തി. ഇടതു കാല്‍മുിട്ടിലെ പരിക്കുമൂലമാണ് ജോക്കോവിച്ച് ആദ്യ സെറ്റിന് ശേഷം പിന്‍വാങ്ങിയത്. ക്വാര്‍ട്ടറില്‍ കാര്‍ലോസ് അല്‍കാരസിനെതിരായ മത്സരത്തിലും ജോക്കോവിച്ചിനെ ഇടതുകാലിലെ പരിക്ക് അലട്ടിയിരുന്നു. മെഡിക്കല്‍ ടൈം ഔട്ട് എടുത്തശേഷം കാലില്‍ ടേപ്പ് ചുറ്റിയ തിരിച്ചുവന്നാണ് ജോക്കോവിച്ച് അല്‍കാരസിനെ നാലു സെറ്റ് പോരാട്ടത്തില്‍ വീഴ്ത്തി സെമിയിലെത്തിയത്. രഞ്ജി ട്രോഫി: തിരിച്ചടിച്ച് മധ്യപ്രദേശ്, 8 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റ് നഷ്ടം പരിക്കുമൂലം സെമിക്ക് മുമ്പുള്ള പരിശീലന സെഷനും ജോക്കോവിച്ച് ഉപേക്ഷിച്ചിരുന്നു. സ്വരേവിനെതിരായ സെമി മത്സരത്തിലും കാലില്‍ ടേപ്പ് ചുറ്റിയാണ് ജോക്കോവിച്ച് മത്സരിക്കാനിറങ്ങിയത്. ആദ്യ സെറ്റില്‍ മൂന്ന് തവണ സ്വരേവിന്‍റെ സെർവ് ബ്രേക്ക് ചെയ്യാന്‍ ജോക്കോവിച്ചിന് അവസരം ലഭിച്ചിരുന്നെങ്കിലും അതൊന്നും മുതലാക്കാനായിരുന്നില്ല. ആദ്യ സെറ്റില്‍ എട്ട് എയ്സുകളും 24 വിന്നറുകളും പായിച്ച് സ്വരേവ് ആധിപത്യം പുലര്‍ത്തിയെങ്കിലും സെറ്റ് ടൈ ബ്രേക്കറിലേക്ക് നീട്ടാന്‍ ജോക്കോക്കായി. എന്നാല്‍ ടൈ ബ്രേക്കറില്‍ ജോക്കോയെ മറികടന്ന് സ്വരേവ് സെറ്റ് സ്വന്തമാക്കിയതോടെ ജോക്കോ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചു.

കരിയറിലെ 25-ാം ഗ്രാന്‍സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനും ഓസ്ട്രേലിയന്‍ ഓപ്പണിലെ നൂറാം വിജയത്തിനും തൊട്ടരികെയാണ് ജോക്കോവിച്ച് പിന്‍വാങ്ങിയത്. നേരത്തെ വലതുകാല്‍മുട്ടിലെ പരിക്ക് കാരണം ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ക്വാര്‍ട്ടറില്‍ കാസ്പര്‍ റൂഡിനെതിരായ മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. പരിക്കുമൂലം എടിപി ഫൈനനല്‍സും ജോക്കോക്ക് നഷ്ടമായി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ സ്വരേവിന്‍റെ ആദ്യ ഫൈനലാണിത്. രണ്ടാം സെമിയില്‍ ജാനിക് സിന്നര്‍-ബെന്‍ ഷെല്‍ട്ടണ്‍ മത്സരവിജയികളെയാണ് സ്വരേവ് കിരീടപ്പോരാട്ടത്തില്‍ നേരിടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button