InformationKeralaNationalSpot light

ഇനി എത്ര തിരക്കുള്ള സീസണിലും ട്രെയിന് ടിക്കറ്റ് ഞൊടിയിടയില്‍ കിട്ടും; ഇതാ പുതിയ രീതി

പലപ്പോഴും ബുക്കിംഗ് സമയം തുറന്ന് ഒരു മിനിറ്റിനുള്ളില്‍ തന്നെ ടിക്കറ്റ് കാലിയാകുന്നത് നാം നേരിട്ട വലിയ പ്രശ്‌നമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐആര്‍സിടിസി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ബുക്കിംഗ് പ്രോട്ടോക്കോളുകള്‍ മറികടക്കാന്‍ വ്യാജ ഐഡികള്‍ ഉപയോഗിക്കുന്ന ഒരു സൈബര്‍ തട്ടിപ്പ് ശൃംഖല കണ്ടെത്തി.

ഇപ്പോ‍ഴിതാ ട്രെയിന്‍ ടിക്കറ്റ് തട്ടിപ്പിന് തടയിട്ടിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ. ഇനി ഐആര്‍സിടിസി വെബ്സൈറ്റ് വഴിയുള്ള അനധികൃത ടിക്കറ്റ് ബുക്കിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തടയാന്‍ കഴിയും.

ബോട്ട് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിയമവിരുദ്ധമായ ടിക്കറ്റ് ബുക്കിംഗ് തടയുന്നതെന്ന് ഐആര്‍സിടിസിയുടെ ഐടി വകുപ്പ് ജനറല്‍ മാനേജര്‍ സുധീഷ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

വ്യാജ ഐഡി ഉപയോഗിച്ച് ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന ഒരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം. തട്ടിപ്പ് സംഘം ബുക്കിംഗ് വിന്‍ഡോ ഓപ്പണ്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ യഥാര്‍ത്ഥ യാത്രക്കാര്‍ വെയിറ്റിംഗ് ലിസ്റ്റിലേക്ക് പോകും. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കൈക്കലാക്കിയ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ഏജന്റുമാര്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി കൂടിയ വിലയ്ക്ക് വില്‍ക്കും.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ, ജനറല്‍, തത്കാല്‍ ബുക്കിംഗ് വിന്‍ഡോകള്‍ ഔദ്യോഗികമായി തുറക്കുന്നതിന് അഞ്ച് മിനിറ്റിനുള്ളില്‍ 2.9 ലക്ഷം പിഎന്‍ആറുകള്‍ സൃഷ്ടിക്കപ്പെട്ടതായി ഐആര്‍സിടിസി കണ്ടെത്തി. ഓട്ടോമേറ്റഡ് ടൂളുകളും ബോട്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button