പോംപെ സെന്റ് മേരിസ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ138ാം വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും സംഘടിപ്പിച്ചു

പോംപെ സെന്റ് മേരിസ് ഹയർ സെക്കന്ററി (വൊക്കേഷണൽ ) സ്കൂളിന്റെ 138ാം വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും എൻഡോവ്മെന്റ് വിതരണവും സർവിസിൽ നിന്നും വിരമിക്കുന്ന വി എച്ച് എസ് വിഭാഗത്തിലെ ഗീത ടീച്ചർക്കുള്ള യാത്രയയപ്പും 2025 ജനുവരി 10 രാവിലെ 9.30 മുതൽ വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം കമറുദ്ദീൻ അധ്യക്ഷനായ യോഗം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. അമൃത ടിവി സൂപ്പർസ്റ്റാർ ഫെയിം കുമാരി അനുഷ്ക സരീഷ് വിശിഷ്ടാതിഥിയായിരുന്നു. ശ്രീ വിൻസെന്റ് ജോൺ പാനികുളം, വാർഡ് മെമ്പർ രമാഭായ്, സന്ദീപ് സി സി, സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം, പി ടി എ പ്രസിഡന്റ് ബൈജു എം കെ,എൽ പി പി ടി എ പ്രസിഡന്റ് നൗഷാദ് പി എൻ , വി എച്ച് എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ജൂലി പി ജെ, പൂർവ വിദ്യാർത്ഥിനി
ശ്രീമതി സബീന, സ്കൂൾ ചെയർമാൻ ആദിശങ്കർ വി എച്ച് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് വിരമിക്കുന്ന അദ്ധ്യാപിക ശ്രീമതി ഗീത എം ആർ മറുപടി പ്രസംഗം നടത്തി.പ്രിൻസിപ്പൽ ശ്രീമതി പ്രിയ കെ ബി യുടെ സ്വാഗതത്തോട് കൂടി ആരംഭിച്ച യോഗത്തിൽ എച്ച് എസ് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ കെ വി, എൽ പി ഹെഡ്മിസ്ട്രെസ് ശ്രീമതി ലക്ഷ്മി ഇ എം എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ ശ്രീ ചിനു അരവിന്ദ് നന്ദി അർപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ,1979 ബാച്ച് പൂർവവിദ്യാർഥികൾ അവതരിപ്പിച്ച നാടകം,ഫ്ലവർസ് കോമഡി ഉത്സവം ഫെയിം അനീഷ് ഇൻ ആർട്ട് ടീം ഒരുക്കിയ കലാവിരുന്ന് എന്നിവ നടന്നു
