Kerala

അയ്യോ… എന്റെ കുഞ്ഞുങ്ങള്’; മലപ്പുറം വണ്ടൂർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു. ​വീടിന്റെ ​ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെ നിലവിളികളും വീഡിയോ ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും. മതിലിടിച്ച് തകർത്താണ് പിക്കപ്പ് വാൻ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്. രണ്ട് കുഞ്ഞുങ്ങൾ ​ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോഴാണ് അപകടം. സിറ്റൗട്ടിലിരുന്ന കുട്ടികൾ പേടിച്ച് വീടിനകത്തേക്ക് ഓടുന്നത് കാണാം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വണ്ടിയൂർ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവർക്കും ആർക്കും തന്നെ പരിക്കില്ല. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button