NationalSpot light

അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ…’; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

മരിച്ചുപോയവരുടെ ചിതാഭസ്മം വീട്ടിൽ കുടങ്ങളിലും മറ്റും സൂക്ഷിക്കുന്ന പതിവുകൾ പലയിടങ്ങളിലും ഉണ്ട്. അതുപോലെ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം തന്റെ മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയയിൽ ഒരു യുവതി.  നതാഷ എമെനി എന്ന യുവതിയാണ് ലിവിം​ഗ് റൂമിൽ സൂക്ഷിച്ചിരുന്ന അച്ഛന്റെ ചിതാഭസ്മം തന്റെ കുട്ടി കഴിച്ചതിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ നതാഷ. എന്നാൽ, അവൾ തിരികെയെത്തിയപ്പോൾ, കണ്ടത് അവളുടെ ഒരു വയസ്സുള്ള മകൻ കോഹ മരിച്ചുപോയ തന്റെ പിതാവിന്റെ ചിതാഭസ്മത്തിൽ കുളിച്ച് നിൽക്കുന്നതാണ്. ഇത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും നതാഷ പറയുന്നു.  ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ചിതാഭസ്മത്തിൽ കുളിച്ച് കുട്ടി അമ്പരന്ന് നിൽക്കുന്നത് കാണാം. നതാഷയാണെങ്കിൽ ആവർത്തിച്ച് ആവർത്തിച്ച് കുട്ടി തന്റെ അച്ഛനെ തിന്നു എന്ന് പറയുന്നതും കേൾക്കാം. എന്നാൽ, ഒരുവയസ് മാത്രമുള്ള കുട്ടിക്ക് ഇത് വല്ലതും അറിയുമോ? അവൻ ആകെ പകച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. മുറിയിൽ പാത്രത്തിൽ നിന്നും വീണ നിലയിൽ ചിതാഭസ്മവും കാണാം.          View this post on Instagram                       A post shared by Fratshows (@fratshows)


എന്നാൽ, പിന്നീട് നതാഷ പറയുന്നത്, ആദ്യം താൻ ഞെട്ടിപ്പോയി എന്നാൽ തന്റെ അച്ഛൻ ഇതിനെ തമാശയായി കാണും എന്നാണ്. അച്ഛനൊരിക്കലും തന്റെ മകനെ കണ്ടിട്ടില്ല. ഇപ്പോൾ അച്ഛന്റെ ഒരു ഭാ​ഗം അവനിൽ എന്നും ഉണ്ടാകും എന്നും നതാഷ പറയുന്നു.  സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയ്ക്ക് താഴെ ഇത് കുട്ടിയുടെ ആരോ​ഗ്യത്തിന് നല്ലതല്ല എന്നും അവനെ ഒരു ഡോക്ടറെ കാണിക്കണം എന്നും അഭിപ്രായപ്പെട്ടവരുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button