Sports

ഒരു വിക്കറ്റ് ബാക്കി, ജയിക്കാന്‍ 45 റണ്‍സ്! പിന്നാലെ മായങ്ക് അഗര്‍വാള്‍ പോരാടി, കര്‍ണാടകയ്ക്ക് ഐതിഹാസിക ജയം

അഹമ്മദാബാദ്: വിജയ് ഹസാരെയില്‍ ഐതിഹാസിക ഇന്നിംഗ്‌സുമായി കര്‍ണാകയുടെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ ഓപ്പണറായെത്തിയ മായങ്ക് 139 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ടീമിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 49.2 ഓവറില്‍ 247ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 47.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പഞ്ചാബിന് വേണ്ടി അഭിഷേക് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി.  29 റണ്‍സ് നേടിയ ശ്രേയസ് ഗോപാലാണ് കര്‍ണാടകയുടെ അടുത്ത ടോപ് സ്‌കോര്‍. അതില്‍ നിന്ന് മനസിലാക്കാം മായങ്ക് കളിച്ച ഇന്നിംഗ്‌സിന്റെ മൂല്യം. ഭേദപ്പെട്ട തുടക്കമാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ നികിന്‍ ജോസ് (13) – മായങ്ക് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. നികിനെ അഭിഷേക് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ കര്‍ണാടകയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. കെ വി അനീഷ് (7), ആര്‍ സ്മരണ്‍ (5), കെ എല്‍ ശ്രീജിത്ത് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 84 എന്ന നിലയിലായി കര്‍ണാടക. ‘ആദ്യം കളിച്ച് കാണിക്കൂ, എന്നിട്ടാവാം അഗ്രഷന്‍’! കോണ്‍സ്റ്റാസിന്റെ തോളിലിടിച്ചതിന് കോലിക്ക് ട്രോള്‍ തുടര്‍ന്ന് മായങ്ക് – ശ്രേയസ് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസ്, ബല്‍തേജ് സിംഗിന്റെ പന്തില്‍ ബൗള്‍ഡായതോടെ കളി വീണ്ടും മാറി. പ്രവീണ്‍ ദുബെ (11), അഭിനവ് മനോഹര്‍ (20), വിജയകുമാര്‍ വിശാഖ് (0), അഭിലാഷ് ഷെട്ടി (1) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ ഒമ്പതിന് 203 എന്ന നനിലയിലായി കര്‍ണാടക. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പിന്നീട് ജയിക്കാന്‍ വേണ്ടത് 45 റണ്‍സ്. വി കൗശിക്കിനെ (10 പന്തില്‍ 7) കൂട്ടുപിടിച്ച് മായങ്ക് കര്‍ണാടകയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 127 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 17 ഫോറുമാണ് നേടിയത്. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അഭിലാഷ് ഷെട്ടിയാണ് പഞ്ചാബിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 60 പന്തില്‍ 51 റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിംഗാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍ മല്‍ഹോത്ര (42), സന്‍വീര്‍സ സിംഗ് (35), നെഹല്‍ വധേര (37) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്‌കോറര്‍മാര്‍. അഭിഷേക് ശര്‍മ (17), പ്രഭ്‌സിമ്രാന്‍ സിംഗ് (26), രമണ്‍ദീപ് സിംഗ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മയാങ്ക് മര്‍കണ്ഡെ (1), അര്‍ഷ്ദീപ് സിംഗ് (1), ബല്‍തേജ് സിംഗ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രഘു ശര്‍മ (22) പുറത്താവാതെ നിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button