പഴക്കം ഒരുവർഷം മാത്രം, വില കുറച്ചത് 3.70 ലക്ഷം! ടാറ്റാ സഫാരി വാങ്ങാൻ ഇതിലും മികച്ചൊരു നേരമില്ല!

ടാറ്റ മോട്ടോഴ്‌സ് ഈ മാസം 2023 മോഡൽ വർഷം നിർമ്മിച്ച കാറുകൾക്ക് ലക്ഷങ്ങളുടെ കിഴിവ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. സഫാരി, ഹാരിയർ, നെക്‌സോൺ, പഞ്ച്, ടിയാഗോ, ആൾട്രോസ്, ടിഗോർ തുടങ്ങിയ മോഡലുകളിലാണ് കമ്പനി കിഴിവ് വാഗ്ദാനം ചെയ്യുന്ന മോഡലുകൾ. പല ടാറ്റ ഡീലർമാർക്കും ഈ കാറുകളുടെ 2023 വർഷത്തെ സ്റ്റോക്ക് ശേഷിക്കുന്നു. അതുകൊണ്ടാണ് ഈ മാസം കർവ്വ് ഒഴികെ ഏതാണ്ട് മുഴുവൻ ടാറ്റ ഐസിഇ മോഡലുകൾക്കും വൻ കിഴിവുകൾ ലഭിക്കുന്നത്. ടാറ്റ സഫാരി എസ്‌യുവിക്ക് 3.70 രൂപ കിഴിവ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനെക്കുറിച്ച് വിശദമായി അറിയാം. രാജ്യത്തെ ചില ടാറ്റ മോട്ടോഴ്‌സ് ഡീലർമാരുടെ പക്കൽ ഇപ്പോഴും പ്രീ-ഫേസ്‌ലിഫ്റ്റ് സഫാരിയുടെ സ്റ്റോക്ക് ഉണ്ട്. അതുകൊണ്ട് ഈ ഡിസംബറിൽ ഈ മോഡലിന് കൂടുതൽ കിഴിവുകൾ ലഭ്യമാണ്. എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസിനൊപ്പം ഡീലർമാർ മൊത്തം 3.70 ലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2023ൽ നിർമ്മിക്കുന്ന ഈ പുതിയ മോഡലിന് 2.70 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു. അതേസമയം സഫാരിയുടെ 2024 മോഡലിന് 45,000 രൂപ മാത്രമാണ് കിഴിവ് ലഭിക്കുന്നത്. സഫാരിയിൽ പുതിയ 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ടച്ച് അധിഷ്‌ഠിത എച്ച്‌വിഎസി നിയന്ത്രണങ്ങൾ, പുതിയ 12.30 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, നാവിഗേഷൻ കാണിക്കാൻ കഴിയുന്ന അപ്‌ഡേറ്റ് ചെയ്‌ത 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു. ഈ എസ്‌യുവിയിലെ ഡ്രൈവർ സീറ്റ് മെമ്മറി സവിശേഷതകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ആയി ക്രമീകരിക്കാൻ കഴിയും. ഹർമൻ ഓഡിയോ വർക്ക്‌സിനൊപ്പം 10 ജെബിഎൽ സ്പീക്കർ സൗണ്ട് സിസ്റ്റവുമുണ്ട്. 167.6 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സഫാരിയിലുള്ളത്. 6-സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡ്രൈവ് മോഡുകളും ഇതിന് ലഭിക്കുന്നു. ഇവ കൂടാതെ, നോർമൽ, റഫ്, വെറ്റ് എന്നീ മൂന്ന് ട്രാക്ഷൻ മോഡുകളും ടാറ്റ വാഗ്ദാനം ചെയ്യും. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ സഫാരി എസ്‌യുവിക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മൾട്ടി എയർബാഗുകൾ ഈ എസ്‌യുവിയിൽ ലഭ്യമാണ്. ഇത് ലെവൽ-2 ADAS സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ എബിഎസ്, ഇഎസ്‍പി വിത്ത് ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ അറ്റൻഷൻ അലേർട്ട്, ഹിൽ ഡിസൻ്റ് കൺട്രോൾ, എമർജൻസി കോൾ, ബ്രേക്ക്‌ഡൗൺ അലർട്ട് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
