Kerala
47 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫിസിക്സ്), ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), പുരാവസ്തു വകുപ്പിൽ ഡ്രാഫ്‌റ്റ്‌സ്മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (പോളിമർ ടെക്നോളജി), ഖാദി ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ, കയർ ഫെഡിൽ സിവിൽ സബ് എൻജിനിയർ തുടങ്ങിയവയാണ് ജനറൽ റിക്രൂട്ട്‌മെന്റിന് തയ്യാറായ മറ്റ് വിജ്ഞാപനങ്ങൾ.
ജില്ലാതല വിജ്ഞാപനങ്ങളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ് മാൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തുടങ്ങിയവയും ഉൾപ്പെട്ടിട്ടുണ്ട്.