National

പ്രത്യാക്രമണത്തിൽ ഞെട്ടിവിറച്ച് പാകിസ്ഥാൻ; സൂപ്പര്‍ കവചമായി സുദര്‍ശൻ ചക്ര, ഇന്നലെ രാത്രി മുതൽ നടന്നതെന്ത്?

ദില്ലി: അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തി ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതൽ നൽകിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിങ്ങനെ പ്രധാന പാക് നഗരങ്ങളെ വിറപ്പിച്ച തിരിച്ചടി ഇന്ത്യ നൽകി. പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് വരെയെത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ ഞെട്ടി വിറച്ചു.  പാകിസ്താന്‍റെ സാഹസത്തിന് തന്ത്രപ്രധാനമായ ഈ നാല് പാക് നഗരങ്ങളിൽ ആണ് ഇന്ത്യ തിരിച്ചടി നൽകിയത്.  പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളെ തടയാൻ ഇന്ത്യയ്ക്ക് കവചമായത് സുദര്‍ശൻ ചക്ര എന്ന വിളിപ്പേരുള്ള എസ്-400 മിസൈൽ സിസ്റ്റമാണ്. വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈൽ സിസ്റ്റം. റഷ്യൻ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതൽ ഇന്ത്യക്ക് സൂപ്പര്‍ കവചമായി മാറിയത്. ഇന്ത്യയിൽ എത്തിച്ചശേഷം കൂടുതൽ മാറ്റം വരുത്തിയാണ് ഇത് ഉപയോഗിക്കുന്നത്.  ഇന്നലെ രാത്രി എട്ട് മണി മുതൽ നടന്നത് എന്തൊക്കെയെന്ന് നോക്കാം.  8.40- അതിർത്തി സംസ്ഥാനങ്ങളിൽ പാക് ആക്രമണം 9.00 -ജമ്മു, പഞ്ചാബ്,രാജസ്ഥാൻ അതിർത്തികളിൽ ബ്ലാക്ക് ഔട്ട്  ഇന്ത്യയ്ക്ക് കവചമായി സുദർശൻ ചക്ര, പാക് ഡ്രോണുകൾ തകർത്തെറിഞ്ഞ് സേന 9.10 -ജയ്‌സാൽമീർ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് പാകിസ്ഥാന്‍റെ ആക്രമണശ്രമം മിസൈൽ ആക്രമണം തകർത്ത് സൈന്യം 9.25- മൂന്ന് പാക് പോർ വിമാനങ്ങൾ വെടിവെച്ചിട്ടു 9.29 -ധരംശാലയിലെ ഐപിഎൽ മത്സരം നിർത്തിവച്ചു 9.30 – സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക എസ്.ജയശങ്കറുമായി സംസാരിച്ച് മാർക്കോ റൂബിയോ 10.13- പ്രധാനമന്ത്രിയെക്കണ്ട് അജിത് ഡോവൽ 10.00- സേനാമേധാവിമാരുമായി പ്രതിരോധമന്ത്രിയുടെ കൂടിക്കാഴ്ച 10.25- പാക് മണ്ണിൽ തിരിച്ചടി തുടങ്ങി ഇന്ത്യ 10.30- ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യയുടെ പ്രത്യാക്രമണം 10.35- 8000 ട്വിറ്റർ എക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം 10.40 ജയ് സൽമീറിലും അഖ് നൂരിലും പാക് പൈലറ്റുമാർ പിടിയിൽ 11.00- ദില്ലിയടക്കം പ്രധാനനഗരങ്ങളിൽ ജാഗ്രതാനിർദേശം 11.05 പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ വീടിനടുത്ത് സ്ഫോടനം പാക് പ്രധാനമന്ത്രിയെ വീട്ടിൽ നിന്ന് മാറ്റി 12.30 ക്വറ്റ പിടിച്ച് ബലൂച് ലിബറേഷൻ ആർമി 12.45 സാംബയിൽ പാക് നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സേന 12.50 ഇമ്രാൻ ഖാന്‍റെ മോചനം പാക് തെരുവുകളിൽ പ്രതിഷേധം ഇന്ത്യയ്ക്കുനേരെ ആക്രമണം രണ്ടു ഘട്ടങ്ങളിലായി ഇന്നലെ പാകിസ്ഥാനിൽ നിന്ന്  രണ്ടു ഘട്ടമായാണ് ഇന്ത്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ 15 സൈനികകേന്ദ്രങ്ങളായിരുന്നു രണ്ട് ആക്രമണത്തിലും പാകിസ്താന്‍റെ ലക്ഷ്യം. എന്നാൽ, ആ ശ്രമം നൊടിയിടയിൽ ഇന്ത്യ തകർത്തു. അവന്തിപ്പോര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, അട്ടർലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്രയാണ് ഈ ആക്രമണങ്ങള പ്രതിരോധിച്ച് തകർത്തത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button