Kerala
കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം; പരാതി

കൊല്ലം: കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു കയ്യാങ്കളി. ബസിൽ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. സ്കൂളിൽ അടുത്തിടെ നടന്ന തർക്കങ്ങളുടെ തുടർച്ചയായിരുന്നു സ്കൂളിന് പുറത്തെ സംഘർഷം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
