
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 39 വർഷം തടവും 16500 രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി. 23കാരനായ കോട്ടയം ആനിക്കാട് സ്വദേശി ബിബിൻ ബാബുവിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2018 ൽ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പി എസ് മനോജ് ആണ് ഹാജരായത്.
