Kerala

കൊല്ലത്ത് നിന്നുള്ള പൊലീസുകാരൻ ഊട്ടിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി ആദർശ് ആണ് മരിച്ചത്. ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button