മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ മാതള നാരങ്ങ ; ഉപയോഗിക്കേണ്ട വിധം

മുഖം സുന്ദരമാക്കാൻ മികച്ച പഴമാണ് മാതളം. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്‌റ്‌സ് ചർമ്മത്തിന് ഫലപ്രദമാണ്. കൂടാതെ ചർമ്മതത്തിലെ ചുളിവുകളും വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതളം സഹായിക്കും. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ. ഒന്ന് ഏതാനും തുള്ളി ബദാം ഓയിലും മാതളനാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്ത് പുരട്ടി 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. രണ്ട് ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ കടലമാവും അൽപം പാൽപാടയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 – 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മം വൃത്തിയാവുകയും മുഖത്തിന്റെ നിറം വർധിക്കുകയും ചെയ്യും. മൂന്ന് രണ്ട് സ്പൂൺ മാതള നാരങ്ങയുടെ നീരും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കഴളുക. ഇത് ചർമ്മത്തെ സുന്ദരമാക്കും.
