Kerala
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും, 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും

കൽപറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.
