പ്രോട്ടീന്‍ അഭാവമുണ്ടോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട പച്ചക്കറികള്‍

മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍, വീഗന്‍ പിന്തുടരുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.
1. ചീര 100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ സി തുടങ്ങിയവയും ചീരയിൽ അടങ്ങിയിട്ടുണ്ട്..
2. ബ്രൊക്കോളി 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കോപ്പർ, പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ ഇ, ബി 6 എന്നിവയും ഇവയിലുണ്ട്.
3. കോളിഫ്ലവര്‍ 100 ഗ്രാം കോളീഫ്ലവറില്‍ 1.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
4. ഉലുവയില 100 ഗ്രാം ഉലുവയിലയില്‍ നിന്നും 4 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. നാരുകള്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും സഹായിക്കും.
5. ഗ്രീന്‍ ബീന്‍സ് 100 ഗ്രാം ഗ്രീന്‍ ബീന്‍സില്‍ 5.4 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഗ്രീന്‍ബീന്‍സില്‍ കലോറിയും കാര്‍ബോയും കുറവാണ്.
6. മഷ്റൂം 100 ഗ്രാം മഷ്റൂമിൽ മൂന്ന് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പ്രോട്ടീന്‍ അഭാവമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. ചോളം 100 ഗ്രാം ചോളത്തില്‍ നിന്നും 3.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
8. വെള്ളക്കടല വെള്ളക്കടലയില്‍ നിന്നും ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
