Entertaiment

‘കുരയ്ക്കാത്ത പട്ടിയെ ഒന്ന്‌ ഞോണ്ടി നോക്ക്’; ട്രെന്റിങ്ങിൽ താരമായി ബസൂക്ക ട്രെയിലർ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പ്രമോഷൻ മെറ്റീരിയലുകളെല്ലാം പുറത്തുവരുന്നുണ്ട്. രണ്ട് ദിവസം മുൻപ് ആയിരുന്നു ബസൂക്കയുടെ ട്രെയിലർ റിലീസ് ചെയ്തത്. മാസ് ആക്ഷനും ഡയലോ​ഗുകളുമായി എത്തിയ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു. ഇപ്പോഴിതാ ട്രെന്റിങ്ങിൽ മൂന്നാം സ്ഥാനത്താണ് ട്രെയിലർ. ഇതിനകം അഞ്ച് മില്യൺ അടുപ്പിച്ച് കാഴ്ചക്കാരെയും ബസൂക്ക സ്വന്തമാക്കി.  ഡീനോ ഡ‍െന്നിസ്  സംവിധാനം ചെയ്ത ബസൂക്ക ഏപ്രിൽ 10ന് ആണ് തിയറ്ററുകളിൽ എത്തുക. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.  മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.  കോടികൾ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം, നിങ്ങൾക്ക് എന്ത് ലാഭം ?: ഫാന്‍ ഫൈറ്റുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button