റേഞ്ച് റോവറിൽ ഭക്ഷണ വണ്ടി തട്ടി 35,435 രൂപയുടെ പണി; പക്ഷേ, നഷ്ടപരിഹാരമായി കാർ ഉടമ വാങ്ങിയത് 15 മുട്ട പാൻകേക്ക്

റേഞ്ച് റോവർ ഉടമയുടെ കരുണയെ കുറിച്ചാണ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. പാര്‍ക്ക് ചെയ്ത റേഞ്ച് ഓവറില്‍ ഭക്ഷണ വണ്ടി തട്ടി വാഹനത്തിന്‍റെ പേയിന്‍റ് പോവുകയും ചില ഭാഗങ്ങൾ ചളുങ്ങുകയും ചെയ്തു. എന്നാല്‍, നഷ്ടപരിഹാരമായി റേഞ്ച് റോവർ ഉടമ ആവശ്യപ്പെട്ടത് വെറും 15 മുട്ട പാന്‍കേക്കുകൾ മാത്രം. ഏതാണ്ട് 35,435 രൂപയുടെ പണി വണ്ടിക്ക് വന്നെങ്കിലും റേഞ്ച് റോവർ ഉടമയുടെ കരുണ ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. വടക്ക് കിഴക്കന്‍ ചൈനീസ് നഗരമായ ഷെന്‍യാംഗിലാണ് സംഭവം നടന്നതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 1,65,00,000 രൂപയ്ക്ക് മുകളിലാണ് റേഞ്ച് റോവറിന് ചൈനയില്‍ വില. വാഹനം പാര്‍ക്ക് ചെയ്ത് ഉടമ പോയി തിരിച്ച് വരുമ്പോഴേക്കും വാഹനത്തില്‍ പോറല്‍ വീണിരുന്നു. തുടര്‍ന്ന് അത് എങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് പ്രദേശത്ത് ഭക്ഷണ വിതരം ചെയ്യുന്ന ദമ്പതികളും ഭക്ഷണവണ്ടി തട്ടിയാണ് പോറലേറ്റതെന്ന് വ്യക്തമായത്. Read More: മകളുടെ ഐപാഡ് പിടിച്ച് വച്ചു; പരാതി, 50 -കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്, ഏഴ് മണിക്കൂര്‍ തടവ് ഭക്ഷണവണ്ടി ഓടിച്ചിരുന്നത് ഭാര്യയായിരുന്നു. അവര്‍ക്ക് വാഹനങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതില്‍ പിശക് പറ്റിയതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാന്‍ കാരണമെന്ന് റേഞ്ച് റോവര്‍ ഉടമ പറഞ്ഞതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീക്ക് റേഞ്ച് റോവര്‍ എന്ത് വണ്ടിയാണെന്ന് വ്യക്തമായില്ല. അതേ തുടര്‍ന്ന് അവര്‍ ഭര്‍ത്താവിനെ വിളിച്ച് വരുത്തി. അപ്പോഴാണ് താന്‍ കൊണ്ട് ഇടിച്ചത് കോടി മൂല്യമുള്ള വാഹനത്തിലാണെന്ന് അവര്‍ക്ക് വ്യക്തമായത്. ഏതാണ്ട് 35,435 രൂപയുടെ പണി വണ്ടിക്ക് വന്നു. എന്നാല്‍, അന്വേഷണത്തില്‍ അമ്പത് വയസുള്ള ദമ്പതികൾ അവരുടെ മാതാപിതാക്കളെയും ചെറിയ കുട്ടികളെയും സംരക്ഷിക്കുന്നതിനായാണ് ഭക്ഷണ വണ്ടി ഓടിക്കുന്നതെന്ന് തനിക്ക് മനസിലായെന്നും അത്രയും തുക അവര്‍ക്ക് തരാന്‍ കഴിയില്ലെന്ന് മനസിലായതിനാല്‍ താന്‍ നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞെന്നും കാർ ഉടമ പറഞ്ഞു. എന്നാല്‍, മറ്റെന്തിങ്കിലും തരത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഭക്ഷണ വണ്ടിയുടമ പറഞ്ഞു. കാറുടമയ്ക്കും സുഹൃത്തുക്കൾക്കും ആവശ്യമുള്ളത്ര മുട്ട പാന്‍ കേക്ക് കഴിക്കാമെന്ന് കടയുടമ പറഞ്ഞെങ്കിലും താനത് 15 മുട്ട പാന്‍ കേക്കുകളില്‍ ഒത്തുക്കുകയായിരുന്നെന്നും കാര്‍ ഉടമ പറഞ്ഞു. ഒരു മുട്ട പാന്‍ കേക്കിന് ചൈനയില്‍ 120 രൂപയില്‍ താഴെയാണ് വില. റേഞ്ച് റോവർ ഉടമയുടെ കരുണ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പടുകയും വൈറലാവുകയും ചെയ്തു.
