
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പാച്ചല്ലൂർ വാവറ പുത്തൻവീട്ടിൽ സിനുവിനെ (40 -അൻസർ) ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി മറ്റൊരാളുമായി ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. മെയ് ആദ്യ ആഴ്ചയിലായിരുന്നു സംഭവം.കേസിൽ ഓട്ടോ ഡ്രൈവറായ അഫ്സൽ നേരെത്തെ അറസ്റ്റിലായി. സിനുവിനെ കുമരിചന്തക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് പേട്ട സി.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, സാബു, സി.പി.ഒമാരായ ദീപു, ആദർശ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
