CrimeKeralaNationalSpot light

‘കുട്ടി ഡ്രൈവർ’മാരുണ്ടാക്കിയ റോഡ് അപകടം, ആദ്യ പത്തിൽ കേരളവും, ഒന്നാമത് തമിഴ്നാട്

ദില്ലി: രാജ്യത്തെ കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ റോഡ് അപകടങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും. പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്.  ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം പുറത്ത് വിട്ട  2023-24 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 11890 റോഡ് അപകടങ്ങളാണ് കുട്ടി ഡ്രൈവർമാർ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്. 2063 അപകടങ്ങളാണ് തമിഴ്നാട്ടിലുണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ 1138 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 1067 കേസുകളാണ് ഉള്ളത്. ഉത്തർ പ്രദേശ് (935), ആന്ധ്ര പ്രദേശ്(766), കർണാടക(751), ഗുജറാക്ക് (727), കേരളം (645), ഛത്തീസ്ഗഡ്(504), രാജസ്ഥാൻ (450) എന്നിങ്ങനെയാണ് കുട്ടി ഡ്രൈവർമാരുണ്ടാക്കുന്ന അപകടങ്ങളുടെ കണക്ക്. നിധിൻ ഗഡ്കരിയാണ് കണക്ക് സഭയിൽ അവതരിപ്പിച്ചത്.  പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ്യ വിദഗ്ധൻ, പുള്ളിപ്പുലി ചത്തു 1316 ചലാനുകളിലായി ബിഹാറിൽ കുട്ടി ഡ്രൈവർമാരിൽ നിന്ന് 44.27 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ലൈസൻസില്ലാത്ത് വ്യക്തിക്ക് വാഹനം നൽകിയ 71 വാഗനങ്ങളിൽ നിന്നായി 1.3 ലക്ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. 16 ആക്സിഡന്റുകൾ വീതമാണ് ശരാശരി രാജ്യത്തുണ്ടായിട്ടുള്ളത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button