ഒരു ലിറ്ററിന് 4000 രൂപ! എന്തുകൊണ്ടാണ് വിരാട് കോലി എപ്പോഴും ‘ബ്ലാക്ക് വാട്ടര്‍’ കുടിക്കുന്നത്?

ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോലി. ബാറ്റിംഗ്, ഫിറ്റ്‌നസ്, അച്ചടക്കം ഇതിലെല്ലാം കോലിക്ക് മറ്റുതാരങ്ങളെ അപേക്ഷിച്ച് ഒരുപടി മേലെയെന്ന് പറയാം. ലോകമെമ്പാടുമുള്ള യുവ ക്രിക്കറ്റര്‍മാര്‍ക്ക് പ്രചോദനമാണ് താരം. ബാറ്റിംഗിലെ ആക്രമണാത്മക സമീപനത്തിനും ഉയര്‍ന്ന ശാരീരികക്ഷമത നിലനിര്‍ത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് കോലി. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെ ടീം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച കോലി പിന്നീട് മൂന്ന് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടുകയും ചെയ്തു. 549 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 52.36 ശരാശരിയില്‍ 82 സെഞ്ച്വറികളും 143 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 27598 റണ്‍സ് നേടിയിട്ടുണ്ട്. നിരവധി നേട്ടങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ക്കും പുറമേ, കോലി തന്റെ കര്‍ശനമായ ഫിറ്റ്നസ് നിയന്ത്രണത്തിനും ഭക്ഷണക്രമത്തിനും പേരുകേട്ട താരമാണ്. ജലാംശം നിലനിര്‍ത്താന്‍ അദ്ദേഹം പ്രധാനമായും ചെയ്യുന്നൊരു കാര്യം ഒന്ന് ഉയര്‍ന്ന നിലവാരമുള്ള ‘ബ്ലാക്ക് വാട്ടര്‍’ കുടിക്കുകയെന്നുള്ളതാണ്. കോലി പലപ്പോഴും കറുത്ത നിറത്തിലുള്ള വെള്ളം കുടിക്കുന്നത് കാണാറുണ്ട്, ഇത് ആരാധകരെ പലപ്പോഴും കൗതുകപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സാധാരണ വെള്ളത്തേക്കാള്‍ കറുത്ത വെള്ളം ഇഷ്ടപ്പെടുന്നത്? ശരീരത്തിന് ആവശ്യമായി ധാതുക്കളും ഫുള്‍വിക് ആസിഡും അടങ്ങിയതാണ് ഈ പ്രത്യേക വെള്ളം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, ശരീരത്തിന്റെ പിഎച്ച് (ഹൈഡ്രജന്റെ സാധ്യത) ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കും. മെഗ് ലാന്നിംഗിന് ഹര്‍ലീന്‍ ഡിയോളിന്റെ മറുപടി! ഡല്‍ഹി കാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് കറുത്ത വെള്ളം ഉയര്‍ന്ന അളവിലുള്ള ഹൈഡ്രജന്‍ സാധ്യതയുള്ളതാണ്. ഇത് പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുകയും അസിഡിറ്റി കുറയ്ക്കുകയും അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്ത്യയില്‍ ബ്ലാക്ക് വാട്ടര്‍ ലഭ്യമാണ്, പക്ഷേ സാധാരണ വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം വില കൂടുതലാണ്. ഒരു ലിറ്റര്‍ ബ്ലാക്ക് വാട്ടറിന്റെ വില ബ്രാന്‍ഡ് അനുസരിച്ച് 100 രൂപ മുതല്‍ 500 രൂപ വരെയാകും. കോലി ഉപയോഗിക്കുന്ന പ്രത്യേക ബ്രാന്‍ഡിന് 4000 രൂപ വിലവരും. യൂറോപ്പിലെ ഏറ്റവും വലിയ തടാകങ്ങളില്‍ ഒന്നില്‍ നിന്ന് വരുന്ന ആല്‍ക്കലൈന്‍ വെള്ളത്തിന്റെ ഒരു ബ്രാന്‍ഡാണിത്. കരിയറിന്റെ ഉന്നതിയിലെത്തിയിട്ടും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോലി ബ്ലാക്ക് വാട്ടര്‍ കുടിക്കുന്നുണ്ട്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തില്‍ ഇത് വ്യക്തമായി കാണാം. മികച്ച ഫോമിലാണ് കോലി. നാല് മത്സരങ്ങളില്‍ നിന്ന് 72.33 ശരാശരിയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 217 റണ്‍സ് നേടിയ 36 കാരന്‍ നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ കളിക്കാരനാണ്. അവസാന ഹോംമാച്ചില്‍ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 84 റണ്‍സ് നേടിയ കോലി, ശിഖര്‍ ധവാന്റെ 701 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടന്ന് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. 17 മത്സരങ്ങളില്‍ നിന്ന് 82.88 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 746 റണ്‍സാണ് നിലവില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
