Business

ഒന്നും രണ്ടുമല്ല, ഒറ്റയടിക്ക് മൂന്ന് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ച് സാംസങ്; വിലയും സ്പെസിഫിക്കേഷനുകളും

സാംസങ് മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. അതിൽ സാംസങ് ഗാലക്‌സി എ56 5ജി (Samsung Galaxy A56 5G), ഗാലക്‌സി എ36 5ജി (Galaxy A36 5G), ഗാലക്‌സി എ26 5ജി (Galaxy A26 5G) എന്നിവ ഉൾപ്പെടുന്നു. ഗാലക്‌സി എ സീരീസിലെ മൂന്ന് ഫോണുകളിലും 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇതിനുപുറമെ മൂന്ന് ഫോണുകളിലും 256 ജിബി വരെ സ്റ്റോറേജ് ശേഷി നൽകിയിട്ടുണ്ട്. ഗാലക്സി എ56 5ജി, ഗാലക്സി എ36 5ജി, ഗാലക്സി എ26 5ജി എന്നിവ ആൻഡ്രോയ്‌ഡ് 15-ലാണ് പ്രവർത്തിക്കുന്നത്. വിലയും ലഭ്യതയും സാംസങ് ഗാലക്‌സി എ56 5ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 479 യൂറോയാണ് (ഏകദേശം 43,500 രൂപ) വില. അതേസമയം 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 529 യൂറോ (ഏകദേശം 48,000 രൂപ) ആവും. ഈ സ്മാർട്ട്‌ഫോൺ നാല് നിറങ്ങളിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി എ36 5ജിയുടെ 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 399 യൂറോയും (ഏകദേശം ₹36,200 രൂപ) വിലയുണ്ട്, അതേസമയം 256 ജിബി വേരിയന്‍റിന് 449 യൂറോയാണ് (ഏകദേശം ₹40,800) വില. ഈ മോഡൽ നാല് നിറങ്ങളിൽ ലഭ്യമാകും. സാംസങ് ഗാലക്‌സി എ26 5ജിയുടെ 128 ജിബി വേരിയന്‍റിന് 299 യൂറോ (ഏകദേശം ₹27,100) ഉം, 256 ജിബി വേരിയന്‍റിന് 369 യൂറോയും (ഏകദേശം 33,500 രൂപ) ആണ് വില. ഈ സ്മാർട്ട്‌ഫോൺ കറുപ്പ്, മിന്‍റ്, പീച്ച് പിങ്ക്, വെള്ള നിറങ്ങളിൽ ലഭ്യമാണ്. Read more: മൊബൈല്‍ വിപണി തൂക്കുമോ; ഷവോമി 15 അൾട്ര, ഷവോമി 15 ഫോണുകള്‍ പുറത്തിറങ്ങി, ഫീച്ചറുകളും വിലയും ഫീച്ചറുകൾ എല്ലാ സാംസങ് ഗാലക്‌സി എ സീരീസ് സ്‌മാർട്ട്‌ഫോണുകളും ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7-ൽ പ്രവർത്തിക്കുന്നു, കൂടാതെ ആറ് വർഷത്തേക്ക് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഗാലക്‌സി എ56 5ജി, ഗാലക്‌സി എ36 5ജി, ഗാലക്‌സി എ26 5ജി എന്നിവയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് സ്‌ക്രീനുകൾ ഉണ്ട്. ഗാലക്‌സി എ56 5ജിയിൽ എക്‌സിനോസ് 1580 ചിപ്‌സെറ്റ് ഉണ്ട്, അതേസമയം വിലകുറഞ്ഞ ഗാലക്‌സി എ26 5ജിയിൽ എക്‌സിനോസ് 1380 SoC ആണ് ഉള്ളത്. ഗാലക്‌സി എ36 5ജിയിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്പ് ഉണ്ട്. മൂന്ന് സ്മാർട്ട്‌ഫോണുകൾക്കും 256 ജിബി വരെ സ്റ്റോറേജ് ശേഷിയുണ്ട്. ഈ സ്മാർട്ട്‌ഫോണുകളിൽ ഓട്ടോ ട്രിം, ബെസ്റ്റ് ഫേസ്, എഐ സെലക്ട്, റീഡ് എലൗഡ് തുടങ്ങിയ പുതിയ ഗാലക്‌സി എഐ സവിശേഷതകളും സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ മൂന്ന് മോഡലുകളിലും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും f/1.8 അപ്പേർച്ചറും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഗാലക്‌സി എ56 5ജിയിലും ഗാലക്‌സി എ36 5ജിയിലും യഥാക്രമം 12 മെഗാപിക്‌സലും 8 മെഗാപിക്‌സലും അൾട്രാവൈഡ് ക്യാമറകളും 5 മെഗാപിക്‌സൽ മാക്രോ ക്യാമറയും ഉണ്ട്. ഗാലക്‌സി എ26 5ജിയിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമുണ്ട്. ഗാലക്‌സി എ56 5ജിയിലും ഗാലക്‌സി എ36 5ജിയിലും ഹോൾ-പഞ്ച് ഡിസ്‌പ്ലേ കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്ന 12 മെഗാപിക്‌സൽ സെൽഫി ക്യാമറയുണ്ട്, അതേസമയം ഗാലക്‌സി എ26 5ജിയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചിൽ സ്ഥാപിച്ചിരിക്കുന്ന 13 മെഗാപിക്‌സൽ ക്യാമറയുണ്ട്. ബാറ്ററി മൂന്ന് സ്മാർട്ട്‌ഫോണുകളിലെയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എല്‍റ്റിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഗാലക്‌സി എ56 5ജി, ഗാലക്‌സി എ36 5ജി, ഗാലക്‌സി എ26 5ജി എന്നിവയ്ക്ക് 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഗാലക്‌സി എ56 5ജി, ഗാലക്‌സി എ36 5ജി എന്നിവ 45 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, അതേസമയം ഗാലക്‌സി എ26 5ജി 25 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട്‌ഫോണുകൾക്ക് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി67 റേറ്റിംഗും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button