Kerala
കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു

കണ്ണൂർ: കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തിൽ വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് തലകീഴായാണ് മറിഞ്ഞത്. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
