Kerala
പാലക്കാട് ചാലിശ്ശേരിയിൽ കനത്ത മഴയിൽ സ്കൂളിന്റെ മതിൽ തകർന്നുവീണു

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോഗത്തിൽ പങ്കെടുക്കും.
