Kerala
തിരുവനന്തപുരത്ത് സ്കൂട്ടർ അപകടം: കോർപറേഷൻ ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു കോർപറേഷൻ ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ പേയാട് ചെറുകോട് ദേവി മന്ദിരത്തിൽ എംഎസ് മനോജ് കുമാർ (46) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ തിരുമല പാങ്ങോട് സൈനിക മൈതാനത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് കേസെടുത്തു.
