Kerala
കണ്ണൂരിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനം; പ്ലസ് വൺ വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടൽ

കണ്ണൂർ: കണ്ണൂരിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊളവല്ലൂർ പിആർഎം ഹയർസെക്കന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പ്ലസ് വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. അഞ്ച് സീനിയർ വിദ്യാർത്ഥികൾ പ്രകോപനമില്ലാതെ മർദിച്ചെന്നാണ് പരാതി.
