CrimeKerala

ഏഴു വയസ്സുകാരനെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും

നി​ല​മ്പൂ​ർ: ഏ​ഴു വ​യ​സ്സു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 45 കാ​ര​ന് 37 വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും. മേ​ലാ​റ്റൂ​ർ എ​ട​പ്പ​റ്റ അ​രി​മ്പ്ര സു​കു​മാ​ര​ൻ എ​ന്ന നാ​ണി​ക്കെ​തി​രെ​യാ​ണ് നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷ വി​ധി​ച്ച​ത്.പി​ഴ അ​ട​ച്ചാ​ൽ തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണം. അ​ട​ച്ചി​ല്ലെ​ങ്കി​ൽ 14 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2020 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് കേ​സി​ന് ആ​സ​്പ​ദ​മാ​യ സം​ഭ​വം. മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ കാ​ണി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ട​ക്ക​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്ന​ത്തെ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​ട്ട​യും സ​ബ് ഇ​ന്‍സ്പെ​ക്ട​ർ അ​മീ​റ​ലി​യു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​സാം കെ. ​ഫ്രാ​ന്‍സി​സ് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ൻ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 27 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വിങ്ങിലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പി.​സി.​ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ ജ​യി​ലി​ൽ അ​ട​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button