Spot light

മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ കാൻസർ

യുകെ സ്വദേശിയായ 50 വയസുകാരന്‍ തനിക്ക് മൂത്രനാളിയില്‍ അണുബാധയാണെന്ന് കരുതി മാസങ്ങളോളം ക്രാന്‍ബെറി ജ്യൂസ് കഴിച്ചു. ഒടുവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂത്രാശയ ക്യാന്‍സർ. ചെഷയറിൽ നിന്നുള്ള ക്രിസ് കോട്ടണാന് മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും കൂടുതൽ തവണ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിവരുന്നതും മൂലം ഡോക്ടറെ സമീപിച്ചത്. അദ്ദേഹത്തിന് ചില ആൻറിബയോട്ടിക്കുകൾ ഡോക്ടർമാര്‍ നല്‍കി. അതോടൊപ്പം  ക്രിസ് കോട്ടൺ പ്രാദേശിക വിശ്വാസത്തിന്‍റെ പേരില്‍ മൂത്രനാളിയില്‍ അണുബാധയ്ക്കായി ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ തീരുമാനിച്ചതും. ആഴ്ചകൾക്കുള്ളില്‍ വേദന മാറിയെങ്കിലും ജ്യൂസ് കുടി ക്രിസ് തുടർന്നു.  പക്ഷേ, മാസങ്ങൾക്ക് ശേഷം വേദന വീണ്ടുമെത്തി. ഡോക്ടർമാർ നിരവധി തവണ പരിശോധിച്ചെങ്കിലും രോഗമെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അസഹനീയമായ വേദനയില്‍ ക്രിസ് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്‍റെ പരിശോധനയിലാണ് ക്രിസിന്  മസിൽ-ഇൻവേസീവ് ബ്ലാഡർ കാൻസർ ആണെന്ന് കണ്ടെത്തിയത്. ട്യൂമർ മൂത്രാശയ ഭിത്തിയുടെ പേശി പാളിയിലൂടെ വളർന്നതായി ഡോക്ടർമാര്‍ കണ്ടെത്തി.  Read More: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വിക്കാന്‍ വച്ചത് 1917 ലെ കപ്പല്‍ച്ചേതം, വിറ്റ് പോയത് വെറും 34,000 രൂപയ്ക്ക് പിന്നാലെ നടത്തിയ വിശദപരിശോധനയില്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ക്രിസ് ആയുസൊള്ളൂവെന്നും ഡോക്ടർമാര്‍ വിധി എഴുതി. പിന്നാലെ ക്രിസ് തന്നെയാണ് തന്‍റെ രോഗം വഷളാകാനുള്ള കാരണത്തെ കുറിച്ചു. ഇനി ആര്‍ക്കും അത്തരമൊന്ന് വരാതെ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ മൂത്രസഞ്ചിയിൽ നിന്ന് 10 സെന്‍റീമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്തു.  എന്നാൽ, കാൻസർ അദ്ദേഹത്തിന്‍റെ പെൽവിക് ലിംഫ് നോഡുകളിലേക്കും മൂത്രസഞ്ചിക്ക് സമീപമുള്ള രക്തക്കുഴലിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാര്‍ പറഞ്ഞത്. എത്ര കാലം ഇനി ഉണ്ടാകുമെന്ന് ചോദിച്ചപ്പോൾ 12 മുതല്‍ 24 വരെ മാസം എന്നായിരുന്നു ഡോക്ടർമാരുടെ മറുപടിയെന്നും ഒറ്റ രാത്രികൊണ്ട് തങ്ങളുടെ കുടുംബം പുതിയ പലതും പഠിച്ച് തുടങ്ങുന്ന ഒരു ലോകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button