ഞെട്ടിത്തരിച്ച് യാത്രക്കാർ! സഹയാത്രികയുടെ മുടിക്ക് കുത്തിപ്പിടിച്ചു, കൈമുട്ടു കൊണ്ട് ഇടിച്ച് ക്രൂ അംഗം; വീഡിയോ

പോര്‍ട്ട് അന്റോണിയോ: അലാസ്ക എയർലൈൻസിൻ്റെ ഒരു വിമാനത്തിൽ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാത്രികയായ ഒരു സ്ത്രീയുടെ മുടിയില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച സഹയാത്രികനെ കൈമുട്ടു കൊണ്ട് ഇടിച്ച് പ്രതിരോധിച്ച് ക്രൂ അംഗം. വിമാനം പോർട്ട്‌ലാൻഡിൽ ലാൻഡ് ചെയ്തയുടനെ ആക്രമണകാരിയെ അറസ്റ്റ് ചെയ്തുവെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ നിന്ന് ഒറിഗോണിലെ പോർട്ട്‌ലാൻഡിലേക്ക് പറക്കുന്ന അലാസ്ക എയർലൈൻസ്- 2221 The Embraer E175 എന്ന വിമാനത്തിലാണ് സംഭവമുണ്ടായത്.ഫെബ്രുവരി ഒന്നിനാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലാണ്. സഹയാത്രികയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച യാത്രികനെയാണ് ക്രൂ മെമ്പര്‍ കൈകാര്യം ചെയ്തത്. ഇയാളെ കൈമുട്ടു കൊണ്ട് ഇടിച്ച് പ്രതിരോധിച്ച് സീറ്റില്‍ ഇരുത്തുകയായിരുന്നു. എന്റെ തലമുടി കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും ഉപദ്രവിച്ചയാള്‍ക്ക് മാനസിക പ്രശ്നമാണെന്നും യാത്രികയായ സ്ത്രീ പ്രതികരിച്ചു. അയാളുടെ തല പല തവണ ഞാനിരിക്കുന്ന സീറ്റിന്റെ പുറകിലേക്ക് ഇടിച്ചു. അയാള്‍ക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. അതിനു ശേഷം ബോധം വന്നപ്പോഴാണ് എന്റെ മുടിയില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നും യുവതി മൊഴി നല്‍കി. സഹായിക്കാൻ മുന്നിട്ടിറങ്ങിയ എഫ്എയ്ക്കും മറ്റ് യാത്രക്കാർക്കും നന്ദി പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
