ഞെട്ടിച്ച് മാരുതി സുസുക്കി, വില കുത്തനെ കൂടും; കാറുകൾ ഇനി തൊട്ടാൽ പൊള്ളും

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിമ്മാതാക്കളാണ് മാരുതി സുസുക്കി. താങ്ങാവുന്ന വില, പരമാവധി മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, ആകർഷകമായ ഡിസൈൻ തുടങ്ങി നിരവധി കാരണങ്ങളാൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളാണ് മാരുതി സുസുക്കിയുടെ ശ്രേണിയിൽ ഉള്ളത്. മാരുതി സുസുക്കി കാറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. അടുത്തിടെ, താങ്ങാനാവുന്ന വിലയിൽ അഞ്ച് സ്റ്റാർ സുരക്ഷയുള്ള ഡിസയർ കാർ അവതരിപ്പിച്ചുകൊണ്ട് മാരുതി ജനങ്ങളുടെ ഹൃദയം കീഴടക്കി. അതുകൊണ്ട് തന്നെ പുതുവർഷത്തിൽ മാരുതി സുസുക്കി കാർ വാങ്ങാനൊരുങ്ങുന്നവർക്ക് ഒരു ഷോക്ക് നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. കാരണം, 2025 ജനുവരി മുതൽ എല്ലാ മാരുതി സുസുക്കി കാറുകളുടെയും വില വർദ്ധിക്കുന്നു. ഉൽപ്പാദനച്ചെലവ് വർധിച്ചതാണ് തങ്ങളുടെ കാറിൻ്റെ വില വർധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി പറഞ്ഞു. മാരുതി ആൾട്ടോ മുതൽ മാരുതി ഇൻവിക്ടോ വരെയുള്ള എല്ലാ മാരുതി കാറുകളുടെയും വില കൂടുകയാണ്. 2025 ജനുവരി മുതൽ മാരുതി സുസുക്കി കാറിൻ്റെ വില നാല് ശതമാനം വർദ്ധിപ്പിക്കാനാണ് നീക്കം. പുതിയ പുതുക്കിയ നിരക്ക് 2025 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതിനാൽ പുതുവർഷം മുതൽ കാർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ നാല് ശതമാനം അധികം നൽകണം. അതായത് അഞ്ച് ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാറാണെങ്കിൽ ഏകദേശം 20,000 രൂപ കൂടും. മാരുതി സുസുക്കി ഒരിക്കലും ഉപഭോക്താക്കളെ അമിതഭാരം കയറ്റാൻ ആഗ്രഹിക്കുന്നില്ലലെന്നും എന്നാൽ ഇത്തവണ കാറിൻ്റെ ഉൽപ്പാദനച്ചെലവ് വർധിച്ചതിനാൽ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ കാറിൻ്റെ വില നാല് ശതമാനം കൂട്ടുകയാണെന്ന് മാരുതി സുസുക്കി അറിയിച്ചു. മാരുതി സുസുക്കി മാത്രമല്ല, പല ഓട്ടോമൊബൈൽ കമ്പനികളും കാറുകളുടെ വില വർധിപ്പിക്കുകയാണ്. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഡിസംബർ 5 ന് വില വർദ്ധന പ്രഖ്യാപിച്ചു, 2025 ജനുവരി മുതൽ ഹ്യുണ്ടായ് കാറുകളുടെ വില 25,000 രൂപ വർദ്ധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. എല്ലാ ഹ്യുണ്ടായ് കാറുകൾക്കും 25,000 രൂപയുടെ വർധനയുണ്ടാകുമെന്നാണ് സൂചന. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ, ഉൽപന്നങ്ങളുടെ വില വർദ്ധനവ്, വിതരണം തുടങ്ങി നിരവധി കാരണങ്ങളാൽ കാർ ഉൽപ്പാദനച്ചെലവ് വർദ്ധിച്ചു എന്നാണ് വിവിധ വാഹന നിമ്മാതാക്കൾ പറയുന്നത് . ഇക്കാരണത്താൽ ഇന്ത്യയിലെ മിക്കവാറും എല്ലാ കമ്പനികളും വില കൂട്ടുകയാണ്. ഔഡി ഇന്ത്യ അടുത്തിടെ വില വർദ്ധന പ്രഖ്യാപിച്ചിരുന്നു. 2025 ജനുവരി മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വർധിക്കുമെന്ന് ഔഡി അറിയിച്ചു. ബിഎംഡബ്ല്യു ഇരുചക്രവാഹന കമ്പനി ഇന്ത്യയിൽ വില വർധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. പുതുവർഷം മുതൽ ബിഎംഡബ്ല്യു ബൈക്കുകളുടെ വില കൂടുകയാണ്. ടാറ്റ മോട്ടോഴ്‌സ് ഇതിനകം തന്നെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. യാത്രാ വാഹനങ്ങളുടെ വില ഉടൻ വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുതുവർഷം മുതൽ ഇന്ത്യയിൽ കാറുകളുടെ വില കൂടും.
