NationalSpot light

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, കനത്ത മഞ്ഞുവീഴ്ച, ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങി, വാഹനം നേരെ താഴേക്ക് വീഡിയോ ദൃശ്യങ്ങൾ വൈറൽ

ഈ മാസം കനത്ത മ‍ഞ്ഞുവീഴ്ചയ്ക്കാണ് ഹിമാചൽ പ്രദേശ് സാക്ഷ്യം വഹിച്ചത്. അതോടെ പ്രദേശവാസികളും ടൂറിസ്റ്റുകളും അടക്കം ആളുകൾ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. മണിക്കൂറുകളോളം വാഹനങ്ങൾ മ‍ഞ്ഞുവീഴ്ചയിൽ വഴിയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി. മാത്രമല്ല, ആളുകളുടെ സുരക്ഷയ്ക്കും ഇത് വലിയ ഭീഷണി തന്നെ സൃഷ്ടിച്ചു. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് മണാലിയിൽ നിന്നാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. കനത്ത മഞ്ഞുള്ള സമയത്ത് വാഹനങ്ങളുമായി പുറത്ത് പോവുക എന്നത് തന്നെ വലിയ അപകടസാധ്യതയുള്ള കാര്യമാണ്. ഇവിടെയും ഒരു വാഹനം അതുപോലെ അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ, ഡ്രൈവർ അവസരോചിതമായി പ്രവർത്തിച്ചതു കൊണ്ട് തന്നെ അയാൾ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.  വീഡിയോയിൽ കാണുന്നത് ഒരു ട്രക്ക് മഞ്ഞ് വീണുകിടക്കുന്ന റോഡിലൂടെ തെന്നിപ്പോകുന്നതാണ്. ആരുടെ നിയന്ത്രണത്തിലും നിൽക്കാത്ത വണ്ണം അത് തെന്നിത്തെന്നി പിറകോട്ട് പോകുന്നത് കാണാം. എന്നാൽ, പെട്ടെന്ന് തന്നെ ഡ്രൈവർ അവസരോചിതമായി പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹത്തിന് തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വാഹനം നിയന്ത്രിക്കാനാവാത്തവണ്ണം പിന്നോട്ട് നീങ്ങുന്നത് മനസിലായതോടെ ഡ്രൈവർ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങി മാറുകയായിരുന്നു.  പിന്നാലെ വാഹനം തെന്നിത്തെന്നി പോയി താഴേക്ക് പതിച്ചു..
ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് മണാലിയിലെ സോളാങ് വാലിയിൽ നിന്നാണ്. കാഴ്ച കണ്ടിരുന്നവർ പോലും ഭയന്നുപോയി. 
മഞ്ഞുവീഴ്ചയിൽ കാറുമായി പുറത്തേക്ക് ഇറങ്ങുന്നത് വളരെ അപകടകരമാണ്. ഈ വാഹനം തന്നെ തെന്നിമാറി താഴേക്ക് പതിച്ചത് എങ്ങനെയാണെന്ന് നോക്കൂ. മണാലിയിലെ സോളാങ് വാലിയിലാണ് സംഭവം എന്നും വീഡിയോയുടെ കാപ്ഷനിൽ പരാമർശിച്ചിട്ടുണ്ട്. 

https://twitter.com/naveen_hmr/status/1872881821303930912

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button