Kerala
പൂക്കോട് സിദ്ധാർത്ഥൻ്റെ മരണം; സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി നൽകി

കൽപ്പറ്റ: പൂക്കോട് സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. 2023 വിദ്യാർത്ഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. അതേസമയം, പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളെയാണ് തിരികെ എടുത്തത്. പ്രതികൾക്ക് മണ്ണുത്തിയിൽ തുടർപഠനത്തിന് അനുമതി നൽകിയതിന് എതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.
