Health Tips

സ്ട്രോബെറി കഴിച്ചാലുള്ള ആറ് ​ഗുണങ്ങൾ

സ്ട്രോബെറി കഴിച്ചാലുള്ള ആറ് ​ഗുണങ്ങൾ  മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. ആന്‍റിഓക്സിഡന്‍റാൽ സമ്പന്നമാണ് സ്ട്രോബെറി.   സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.  100 ​ഗ്രാം സ്ട്രോബെറിയിൽ 33 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് സംയുക്തങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറിയില്‍ ധാരാളമായി ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്.   രക്തസമ്മര്‍ദം നിയന്ത്രിക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. 100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്.  വൈറ്റമിന്‍ എ, സി, ഇ എന്നിവയും കരോറ്റിനോയിഡുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button