ക്യാൻസർ കണ്ടെത്തുന്നതിന് ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ
ക്യാൻസർ കണ്ടെത്തുന്നതിന് ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ. അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ക്യാൻസർ. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരിക്കലും അവഗണിക്കരുത്. പുകയില ഉപഭോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ക്യാൻസർ സാധ്യത കൂട്ടുന്നു. ക്യാൻസർ കണ്ടെത്തുന്നതിന് നിർബന്ധമായും ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ. വർഷത്തിലൊരിക്കൽ ജനറൽ ഫിസിഷ്യൻ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതിന് പലപ്പോഴും രക്തപരിശോധന നടത്താറുണ്ട്. ചില അർബുദങ്ങൾ പാരമ്പര്യമായതിനാൽ പ്രത്യേക അപകടസാധ്യതകൾ തിരിച്ചറിയാൻ ജനിതക പരിശോധന സഹായിക്കും. 21 വയസും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾ 65 വയസ്സ് വരെ ഓരോ 3 വർഷത്തിലും പാപ് സ്മിയർ നടത്തണം, കൂടാതെ 5 വർഷത്തിലൊരിക്കൽ HPV ടെസ്റ്റും നടത്തണം. എല്ലാമാസവും സ്തനങ്ങളിൽ സ്വയം പരിശോധന നടത്തുക. 40 വയസ്സ് മുതൽ അല്ലെങ്കിൽ അതിനുമുമ്പ്, അധിക അപകട ഘടകങ്ങളോ സ്തനാർബുദത്തിൻ്റെ കുടുംബ ചരിത്രമോ ഉണ്ടെങ്കിൽ മാമോഗ്രാം ചെയ്യുക. ഫെക്കൽ ഒക്ൾട്ട് ബ്ലഡ് ടെസ്റ്റ് (FOBT) വൻകുടൽ കാൻസർ കണ്ടെത്തുന്നതിന് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തുന്നതിന് വർഷത്തിലൊരിക്കൽ Prostate-Specific Antigen (PSA) Test നിർബന്ധമായും ചെയ്യുക. പുകവലി ശീലമുള്ളവർ വർഷത്തിലൊരിക്കൽ സിടി സ്കാനിന് വിധേയരാകണം. ലോ-ഡോസ് കംപ്യൂട്ടഡ് ടോമോഗ്രഫി (LDCT) സ്കാൻ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കും.