Kerala
സെക്രട്ടേറിയറ്റിൽ പാമ്പ്, പിടികൂടാനായില്ല; വനം വകുപ്പിനെ വിവരം അറിയിച്ചു ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക് ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പിന് സമീപത്തുള്ള പടിക്കെട്ടിലാണ് പാമ്പിനെ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ ഉദ്യോഗസ്ഥർ കണ്ടത്. പിന്നാലെ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗം വനം വകുപ്പിനെ വിവരം അറിയിച്ചു. ആൾക്കൂട്ടത്തെ കണ്ടതോടെ പാമ്പ് സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയുടെ സമീപത്ത് കാർഡ് ബോർഡ് കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്ക് നീങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.