Crime

മകൻ അച്ഛനെ വെട്ടിക്കൊന്നു ; സംഭവം ബാലുശ്ശേരി പനായിയിൽ

ബാലുശ്ശേരി: ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം.

തിങ്കളാഴ്‌ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. ലഹരിയ്ക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്‌ച രാവിലെ വഴക്കുണ്ടായിരുന്നു.

അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തൂങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം അശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം.

കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button